പ്രവാചക നിന്ദ; ഫെയ്‌സ്ബുക്കില്‍ ചിത്രം ഷെയര്‍ ചെയ്ത യുവാവിന് വധശിക്ഷ

hang

ഇസ്ലമാബാദ്: പ്രവാചകന്റേയും ഭാര്യയുടേതെന്നുമെന്ന രീതിയില്‍ ഫേസ്ബുക്കില്‍ ചിത്രം ഷെയര്‍ ചെയ്‌തെന്നാരോപിച്ച് പാക്കിസ്താനില്‍ അറസ്റ്റിലായിരുന്ന യുവാവിന് വധശിക്ഷ വിധിച്ചു. തീവ്രവാദ വിരുദ്ധ കോടതി ജഡ്ജി ഷബിര്‍ അഹമ്മദാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഭവല്‍പൂര്‍ സ്വദേശിയാണ് യുവാവ്.

ഷിയാ വിഭാഗക്കാരനായ യുവാവ് സുന്നികളുടെ മതവിശ്വാസത്തെ ഹനിക്കുന്ന രീതിയില്‍ ചിത്രം ചെയര്‍ ചെയ്‌തെന്നാരോപിച്ച് പ്രവാചക നിന്ദയ്ക്കും തീവ്രവാദത്തിനും കേസെടുക്കുകയായിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുന്നതിന് വധശിക്ഷ ലഭിക്കുന്നത് പൗരസ്വാതന്ത്ര ലംഘനമാണെന്നുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

കോടതിയുടെ ശിക്ഷാവിധിക്കെതിരെ പാക്കിസ്താനില്‍ വ്യാപക പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്.

Top