insufficient fund-treasury-thomas isaac

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളില്‍ ആവശ്യത്തിന് പണമില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. 153 കോടി ആവശ്യപ്പെട്ടിടത്ത് രാവിലെ 11.30 വരെ 75 കോടിയാണ് ലഭിച്ചത്. ഗ്രാമപ്രദേശങ്ങളിലെ ട്രഷറികളില്‍ സ്ഥിതി മോശമാണെന്നും ഡോ. തോമസ് ഐസക്ക് പറഞ്ഞു.

സംസ്ഥാനത്തെ 42 ട്രഷറികില്‍ പണമില്ല. ബാങ്കുകളില്‍ പലയിടത്തും പണമില്ല. നാളെയും മറ്റന്നാളും ആവശ്യമായ പണം കേന്ദ്രം ലഭ്യമാക്കണം. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.

ബില്ലു വരുന്ന മുറക്കാണ് പണം ക്രെഡിറ്റ് ചെയ്യുന്നത്. ഇതിന്റെ നടപടിക്രമങ്ങള്‍ക്ക് സ്വാഭാവികമായി തന്നെ മൂന്ന് മണിക്കൂര്‍ സമയം എടുക്കും.

പലയിടത്തും പണം ലഭ്യമല്ല. എന്നാല്‍ കോര്‍ ബാങ്കിംങ് നടപ്പിലാക്കിയിട്ടുള്ളതിനാല്‍ ഏത് ട്രഷറിയില്‍ നിന്നും പണം പിന്‍വലിക്കാം. ട്രഷറികള്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.

24000 രൂപ പൂര്‍ണമായും കൊടുക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു.

Top