ഗുരുവായൂര്‍ പ്രസാദ ഊട്ടില്‍ അഹിന്ദുക്കള്‍ക്ക് പങ്കെടുക്കാമെന്ന ഉത്തരവ് പിന്‍വലിച്ചു

തൃശ്ശൂര്‍: ഗുരുവായൂര്‍ പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട ഭേദഗതി പിന്‍വലിച്ചു. തന്ത്രിയുടേയും ഭക്ത സംഘടനകളുടേയും എതിര്‍പ്പിനെ തുടര്‍ന്ന് പ്രസാദ ഊട്ടില്‍ അഹിന്ദുക്കള്‍ക്ക് പങ്കെടുക്കാമെന്ന ഉത്തരവാണ് പിന്‍വലിച്ചത്.

പ്രസാദ ഊട്ടില്‍ ദേവസ്വം ബോര്‍ഡ് വരുത്തിയ മാറ്റം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ദേവസ്വം മന്ത്രിയ്ക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഊട്ടുപുരയിലായിരുന്നു നേരത്തെ പ്രസാദ ഊട്ട് നല്‍കിയിരുന്നത്. നിലവില്‍, ക്ഷേത്രത്തിനു പുറത്തുള്ള ഹാളിലേയ്ക്കു മാറ്റി. അതുകൊണ്ട് തന്നെ പ്രസാദ ഊട്ട് ആര്‍ക്കു വേണമെങ്കിലും കഴിക്കാമെന്നായിരുന്നു ദേവസ്വത്തിന്റെ നിലപാട്. ഇങ്ങനെ, പ്രസാദ ഊട്ട് പുറത്തേയ്ക്കു മാറ്റിയത് ആചാരലംഘനമാണെന്ന് തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് പറഞ്ഞു.

Top