ഇൻസ്റ്റഗ്രാം സുന്ദരിമാർക്കൊപ്പം സെലിബ്രേറ്റി മതപണ്ഡിതൻ; ചിത്രങ്ങള്‍ വൈറല്‍

ൻസ്റ്റഗ്രാം സുന്ദരിമാര്‍ക്കൊപ്പം നിന്ന് ചിത്രങ്ങളെടുത്ത് സെലിബ്രേറ്റി മതപണ്ഡിതൻ. ചിത്രങ്ങള്‍ പുറത്തു വന്നതോടെ വലിയ വിവാദമാണ് ഉണ്ടായിരിക്കുന്നത്. മലേഷ്യയിലെ സെലിബ്രിറ്റി പ്രസംഗകനായ പെൻസെറ്റസ് ഉമ്മ അമീന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. എന്നാൽ, സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങള്‍ വന്നതോടെ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ്.

വിശുദ്ധമായ റമദാന്‍ മാസത്തിൽ രണ്ട് സുന്ദരിമാരായ സ്ത്രീകള്‍ക്കൊപ്പം നിൽക്കുന്ന ചിത്രമാണ് വൈറലായത്. ശരീര വടിവ് കാണിക്കുന്ന ഗ്ലാമര്‍ വേഷത്തിലുള്ള ചിത്രത്തിലാണ് പെൻസെറ്റസ് ഉമ്മ അമീന്റെ ചിത്രം വന്നിരിക്കുന്നത്. അതേസമയം, 31കാരനായ മതപണ്ഡിതൻ സ്ത്രീകളെ കെട്ടിപിടിക്കുകയോ ശരീരത്തിൽ സ്പര്‍ശിക്കുകയോ ചെയ്തിട്ടില്ല.

ഇൻസ്റ്റഗ്രാം താരമായ നാദിറ ഐസക് ആണ് ഞായറാഴ്ച ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു റമദാൻ ഫാസ്റ്റ് ഇവന്റ് ചടങ്ങിൽ എത്തിയപ്പോഴുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നര ലക്ഷം ഫോളോവേഴ്സുള്ള സെലിബ്രേറ്റിയാണ് നദിറ. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി ഗ്ലാമറസായുള്ള ചിത്രങ്ങളും ഇവര്‍ പങ്കുവയ്ക്കാറുണ്ട്.

 

Top