ഇന്‍സ്റ്റാഗ്രാം വഴി പരിചയം; പതിനാലുകാരിയെ പീഡിപ്പിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍

കോഴിക്കോട്: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പ്രണയം നടിച്ചായിരുന്നു ഒറ്റപ്പാലം സ്വദേശി ഷറഫലി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കോഴിക്കോട് സ്വദേശിയായ പതിനാല് വയസുകാരി കഴിഞ്ഞ ജൂലൈയിലാണ് പീഡിപ്പിക്കപ്പെട്ടത്.

ഒറ്റപ്പാലം സ്വദേശിയായ ഷറഫലി കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തെ ലോഡ്ജില്‍ വച്ചും പെരിന്തല്‍മണ്ണയിലെ ലോഡ്ജില്‍ വച്ചുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കസബ എസ്.ഐ വി.സിജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഒറ്റപ്പാലത്ത് വച്ച് ഷറഫലിയെയും സുഹൃത്തും സഹായിയുമായ രാഗേഷിനേയും അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ പോക്‌സോ കേസ് ചുമത്തി.

Top