ഇന്‍സ്റ്റഗ്രാം വെബ് വേര്‍ഷനിലെ പുതിയ മാറ്റങ്ങള്‍ അറിയാം

instagramm

വെബ് വേര്‍ഷനില്‍ സുപ്രധാന മാറ്റവുമായി ഇന്‍സ്റ്റഗ്രാം. ഇനി മുതല്‍ ഇന്‍സ്റ്റഗ്രാം വെബ് പതിപ്പിലൂടെയും ഫോട്ടോകളും, വീഡിയോകളും പോസ്റ്റ് ചെയ്യാം. എന്‍ഗാഡ്‌ജെറ്റ് ആണ് ഈ സവിശേഷത ആദ്യം കണ്ടെത്തിയത്. ലോകമെമ്പാടുമുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കുന്നതാണ്.

ഇനി മുതല്‍ ചിത്രങ്ങള്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് അയക്കാതെ അവ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്ന് നേരിട്ട് ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്യാനും കഴിയും. ഈ സവിശേഷതയിലൂടെ കംമ്പ്യൂട്ടറില്‍ നിന്ന് തന്നെ തന്നെ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനും ഉയര്‍ന്ന ക്വാളിറ്റിയില്‍ അപ്ലോഡ് ചെയ്യാനുമാകും.

നേരത്തെ വെബ് പതിപ്പില്‍ ഫീഡ് നോക്കാന്‍ ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളെ അനുവദിച്ചിരുന്നു. കൂടാതെ, എല്ലാ ഇന്‍സ്റ്റാഗ്രാം സന്ദേശങ്ങളും കമ്പ്യുട്ടറിലൂടെ ആക്സസ് ചെയ്യാനും കഴിയും. ഈ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റ് വര്‍ഷങ്ങളായി ഫോണില്‍ മാത്രം ലഭ്യമാകുന്ന ആപ്പായിരുന്നു, എന്നാല്‍ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ഈ ആപ്പുമായി ബന്ധപ്പെടാന്‍ കൂടുതല്‍ വഴികളും തുറന്നു നല്‍കുകയാണ്. ഇനി ബ്രൗസറില്‍ ഇന്‍സ്റ്റാഗ്രാം തിരഞ്ഞ് ലോഗിന്‍ ചെയ്യാനും ‘+’ ഐക്കണില്‍ ക്ലിക്കുചെയ്ത് കണ്ടന്റ് അപ്ലോഡ് ചെയ്യാനും എളുപ്പം സാധ്യമാകും.

മൊബൈല്‍ ഉപയോക്താക്കള്‍ക്കായി ചില പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ഒരു പോസ്റ്റില്‍ രണ്ട് പേരെ സഹ-രചയിതാക്കളാക്കാന്‍ അനുവദിക്കുന്ന കോളാബ് ടെസ്റ്റ് എന്ന സോഫ്റ്റ് വെയര്‍ ഫീച്ചര്‍ അവതരിപ്പിച്ചട്ടുണ്ട്. നിങ്ങളോടൊപ്പം റീലില്‍ ഉള്ള ഒരാളെ ഉള്‍പ്പെടുത്താന്‍ ടാഗിംഗ് സ്‌ക്രീനില്‍ നിന്നും അയാളെ ക്ഷണിച്ചാല്‍ മതി.

 

Top