ഇന്ത്യയില്‍ ഹിന്ദി ഭാഷ പരീക്ഷണത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം

instagram

ന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ യുഎസിനെ അപേക്ഷിച്ച് ഇന്ത്യയിലാണ് കൂടുതലുള്ളത്. അതിനാല്‍ ഇന്ത്യയില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം. ഹിന്ദി ഭാഷയിലും ഇന്‍സ്റ്റഗ്രാമിനെ പരിചയപ്പെടുത്തുകയാണ് ഇപ്പോള്‍. ഐഒഎസ് ആന്‍ഡ്രോയിഡ് വേര്‍ഷനുകളിലാണ് ഇത് ലഭ്യമാകുക. വൈകാതെ ഈ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. സെറ്റിങ്‌സ്, നോട്ടിഫിക്കേഷന്‍ എന്നിവയിലെല്ലാം ഫീച്ചര്‍ അവതരിപ്പിക്കുന്നതിലൂടെ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

നേരത്തെ, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്‍സ്റ്റഗ്രാം സ്‌കൂള്‍ സ്റ്റോറീസ് ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. സ്‌കൂളിനുള്ളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്റ്റോറി ഷെയര്‍ ചെയ്യാന്‍ സാധിക്കൂ. ‘ആഡ് ടു സ്‌കൂള്‍ സ്റ്റോറി’ എന്ന ഐക്കണിലൂടെയാണ് ഇത്തരം സ്റ്റോറികള്‍ ഷെയര്‍ ചെയ്യുക. ആ സ്‌കൂളിലുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ പിന്നീട് സ്റ്റോറി കാണാന്‍ സാധിക്കൂ.

കോളേജ് വിദ്യാര്‍ഥികള്‍ക്കായി മറ്റൊരു ഫീച്ചറും ഇന്‍സ്റ്റഗ്രാം നേരത്തെ അവതരിപ്പിച്ചിരുന്നു. സ്നാപ്ചാറ്റിലും ‘അവര്‍ ക്യാമ്പസ് സ്റ്റോറീസ്’ എന്ന ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഫേസ്ബുക്കും വ്യത്യസ്ത തരത്തിലുള്ള സ്റ്റോറികള്‍ അവതരിപ്പിച്ചിരുന്നു. ഹോളിഡേ സ്റ്റോറി ഒരു ഉദാഹരണമാണ്.

Top