വേണ്ടപ്പെട്ടവരുടെ ഗ്രൂപ്പുകളിലേക്കു മാത്രം ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാം; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

instagramm

ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചര്‍ എത്തി. വേണ്ടപ്പെട്ടവരുടെ ഗ്രൂപ്പുകളിലേക്കു മാത്രം ചിത്രങ്ങളും വിഡിയോകളും ഷെയര്‍ ചെയ്യാനുള്ള പുതിയ ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. പുതിയതായി ഉള്‍പ്പെടുത്തിയ ‘ക്ലോസ് ഫ്രണ്ട്‌സ്’ ഓപ്ഷന്‍ ഉപയോഗിച്ചു കൊണ്ടാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

സുഹൃത്തുകളുടെ ഗ്രൂപ്പുകളിലേയ്ക്ക് അവര്‍ക്കു മാത്രമായി ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കാന്‍ സാധിക്കുന്നതാണ്. പുതിയ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാമിലേക്ക് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് സൂചന.

Top