ടിക് ടോക്കിനേയും സ്‌നാപ് ചാറ്റിനേയും മാതൃകയാക്കി ഇന്‍സ്റ്റഗ്രം

പുതിയ മാറ്റങ്ങളോടെ ഇന്‍സ്റ്റാഗ്രാമിന്റെ വീഡിയോ സ്ട്രീമിങ് സേവനമായ ഐജിടിവി. ടിക് ടോക്കിനേയും സ്നാപ്ചാറ്റിനേയും മാതൃകയാക്കിയാണ് ഐജിടിവി പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഐജിടിവിയുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനായിട്ടാണ് ഈ മാറ്റങ്ങള്‍. നിലവില്‍ 42 ലക്ഷം പേര്‍ മാത്രമാണ് ഐജിടിവി ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്.

ടിക് ടോക്കിലെ ‘ഫോര്‍ യു’ എന്ന വിഭാഗത്തിലെ അല്‍ഗൊരിതം അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയിലായിരിക്കും ഇനി മുതല്‍ ഐജിടിവിയുടെ പ്രവര്‍ത്തനം.

മാത്രമല്ല വീഡിയോകളുടെ പട്ടിക ക്രമീകരിച്ചതിന്റെ രൂപകല്‍പനയിലും മാറ്റം വന്നിട്ടുണ്ട്. സ്നാപ്ചാറ്റിലേതു പോലെ മുകളില്‍ നിന്നും താഴേക്ക് നീക്കുമ്പോള്‍ പുതിയ വീഡിയോകള്‍ വരും വിധം ‘ഇന്‍ഫിനിറ്റി ഗ്രിഡ്’ മാതൃകയിലാണ് വീഡിയോ ക്രമീകരിച്ചിരിക്കുന്നത്. നേരത്തെ തിരശ്ചീനമായി (ഹൊറിസോണ്ടല്‍) ആയി സ്‌ക്രോള്‍ ചെയ്യുന്ന രീതിയായിരുന്നു ഐജിടിവിയില്‍ ഉണ്ടായിരുന്നത

ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പങ്കുവെക്കുന്നതിനായി 2018ലാണ് ഇന്‍സ്റ്റാഗ്രാം ഐജിടിവി അധവാ ഇന്‍സ്റ്റാഗ്രാം ടിവി ആരംഭിച്ചത്.

Top