റീസന്റ്‌ലി ഡിലീറ്റഡ് ഫീച്ചറിലൂടെ ഡിലീറ്റ് ചെയ്തവ റീസ്റ്റോർ ചെയ്യാം; മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം

instagram

നി ഡിലീറ്റ് ചെയ്ത ഉള്ളടക്കങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും കൊണ്ടുവരാൻ സാധിക്കും. ഇതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ‘റീസന്റ്‌ലി ഡിലീറ്റഡ്’ എന്ന ഫീച്ചറിലൂടെ ഇന്‍സ്റ്റഗ്രാം ഫീഡില്‍ നിന്നും നീക്കം ചെയ്ത ഉള്ളടക്കങ്ങള്‍ പിന്നീട് ആവശ്യമെങ്കില്‍ ന്യൂസ് ഫീഡിലേക്ക് തിരികെ കൊണ്ടുവരാനും സാധിക്കും. എന്നാൽ 30 ദിവസം കഴിഞ്ഞാൽ റീസന്റ്‌ലി ഡിലീറ്റഡ് സെക്ഷനില്‍ നിന്നും ഈ ഉള്ളടക്കങ്ങൾ ഒഴിവാക്കപ്പെടും. Settings > Account > Recently Deleted തിരഞ്ഞെടുത്താല്‍ ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍, വീഡിയോകള്‍, റീല്‍സ്, സ്‌റ്റോറീസ് എന്നിവയെല്ലാം വിവിധ ടാബുകളാക്കി ഇതില്‍ കാണാന്‍ സാധിക്കും. അതില്‍ റീസ്‌റ്റോര്‍ ചെയ്യേണ്ടവയില്‍ ടാപ്പ് ചെയ്താല്‍മതി.

ഒരു ഫയല്‍ റീസന്റ്ലി ഡിലീറ്റഡ് ഫോൾഡറിൽ നിന്ന് റീസ്റ്റോര്‍ ചെയ്യണമെങ്കിലോ നീക്കം ചെയ്യണമെങ്കിലോ ഉപയോക്താക്കള്‍ അക്കൗണ്ട് വെരിഫൈ ചെയ്യേണ്ടി വരും. അത് ടെക്സ്റ്റ് മെസേജ് വഴിയോ ഇമെയില്‍ വഴിയോ ആയിരിക്കും നടത്തുക. ഇതിനാല്‍ തന്നെ അക്കൗണ്ട് കയ്യടക്കുന്ന മറ്റൊരാള്‍ക്ക് വെരിഫിക്കേഷന്‍ നടത്തി റീസന്റ്‌ലി ഡിലീറ്റഡ് ഫോള്‍ഡറില്‍ ഇടപെടുക പ്രയാസമാവും.

Top