പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍

JACINDA

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന് പെണ്‍കുഞ്ഞ് പിറന്നു. പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയ വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജസീന്ത പുറം ലോകത്തെ അറിയിച്ചത്.

ന്യൂസിലാന്‍ഡിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ് മുപ്പത്തിയേഴുകാരിയായ ജസീന്ത. പദവിയിലിരിക്കെ തന്നെ കുഞ്ഞിനു ജന്മം നല്‍കുന്ന രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമാണ് ജസീന്ത.

ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നെന്നും ഓക്ലന്‍ഡ് ആശുപത്രിയില്‍ തങ്ങളെ ശുശ്രൂഷിച്ച ടീമിനു നന്ദി പറയുന്നു എന്നും പറഞ്ഞാണ് ജസീന്ത കുഞ്ഞിനും ജീവിത പങ്കാളിക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ടിവി അവതാരകനായ ക്ലാര്‍ക് ഗേഫോര്‍ഡ് ആണ് ജസീന്തയുടെ ഭര്‍ത്താവ്.

Top