ഇന്‍സ്റ്റഗ്രാമിന്റെ പുതിയ തീരുമാനത്തില്‍ ഹൃദയം തകര്‍ന്ന് മോഡല്‍; വീഡിയോ വൈറല്‍

മെല്‍ബണ്‍: ഇന്‍സ്റ്റഗ്രാമിന്റെ പുതിയ തീരുമാനത്തില്‍ പൊട്ടിക്കരഞ്ഞ് മോഡല്‍ മികയേല ടെസ്ത. ലൈക്കുകളുടെ എണ്ണം കാണിക്കാത്ത ഇന്‍സ്റ്റഗ്രാമിന്റെ നടപടിയിലാണ് മോഡല്‍ പൊട്ടിക്കരഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് അക്കൗണ്ടുകളിലായി അന്‍പത്തെട്ടായിരത്തോളം ആളുകള്‍ പിന്തുടരുന്ന വ്യക്തിയാണ് മികയേല. ഓരോ ആയിരം ലൈക്കിനും 693 ഡോളര്‍ (നാല്‍പത്തി ഏഴായിരത്തി എഴുന്നൂറ്റി ഇരുപത് രൂപ) പ്രതിഫലം ലഭിച്ചിരുന്നുവെന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത്.

പുതിയ നയം വന്നതോടെ തനിക്ക് ലൈക്കുകള്‍ കാണാന്‍ സാധിക്കുന്നില്ല എന്നാണ് മോഡല്‍ പറയുന്നത്. നിങ്ങള്‍ ഷെയര്‍ ചെയ്യു എന്നാണ് ഇന്‍സ്റ്റഗ്രാം നടപ്പിലാക്കുന്ന നയം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് എത്രപേര്‍ ലൈക്ക് ചെയ്തു എന്ന് എണ്ണം കാണാന്‍ പറ്റില്ല. പകരം ഒരു പേരും and others എന്ന് കാണിക്കുന്നതാണ് പുതിയ നയം. ഇന്‍സ്റ്റഗ്രാമിലെ ലൈക്കുകളുടെ എണ്ണം ഉപയോക്താക്കളെ സമ്മര്‍ദ്ദത്തിലാക്കുന്നു എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് നിര്‍ത്താന്‍ തീരുമാനമെടുത്തത്.

Top