ടിക്ക് ടോക്കിനെ വെല്ലാന്‍ പുതിയ ഫീച്ചറുമായ് ഇന്‍സ്റ്റഗ്രാം; വീഡിയോ-മ്യൂസിക്ക് റീമിക്‌സ്

ടിക് ടോക്കിനെ വിപണിയില്‍ നേരിടാനുള്ള വഴികണ്ടെത്തിയിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. ടിക് ടോക്കിന് സമാനമായി ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്ന പേരില്‍ ഒരു വീഡിയോ-മ്യൂസിക് റീമിക്സ് ഫീച്ചര്‍ ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ചെറിയ വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറീസ് ആയി പങ്കുവെക്കാന്‍ സാധിക്കുന്നതാണ്.

ഈ ഫീച്ചറിനുവേണ്ടി ഇന്‍സ്റ്റാഗ്രാം ഒരു പുതിയ ടോപ്പ് റീല്‍ വിഭാഗം എക്സ്പ്ലോര്‍ ടാബില്‍ ഉള്‍പ്പെടുത്തിയതാണ് പുതിയ മാറ്റം. കൂടാതെ പാട്ടുകളുടെ വലിയൊരു കാറ്റലോഗും ഇന്‍സ്റ്റാഗ്രാം തയ്യാറാക്കിയിട്ടുണ്ട്. മറ്റൊരാളുടെ വീഡിയോയിലുള്ള ശബ്ദവും ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്യാനുള്ള ക്യമറ ഐക്കണ്‍ തുറന്നാല്‍ ബൂമറാങ്, സൂപ്പര്‍സൂം എന്നീ ക്യാമറ ഓപ്ഷനുകള്‍ക്കൊപ്പമാണ് റീല്‍സ് എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് തിരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് പശ്ചാത്തല ശബ്ദത്തിനൊപ്പം വീഡിയോ റെക്കോഡ് ചെയ്യാനാവും. എങ്കിലും ടിക് ടോക്കിലേതുപോലുള്ള ചില ഫില്‍റ്ററുകളുടേയും ഇഫക്റ്റുകളുടേയും അഭാവം റീല്‍സിനുണ്ട്. അത് പിന്നീട് റിലീസ് ചെയ്യുമന്നാണ് പ്രതീക്ഷിക്കുന്നത്.

Top