‘നെയിം ടാഗ്’ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

instagram

സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം പുതിയ ഡിസ്‌കവറി ഫീച്ചര്‍ അവതരിപ്പിച്ചു. നെയിം ടാഗ് എന്നാണ് ഫീച്ചറിന്റെ പേര്. നെയിം ടാഗിലൂടെ ഉപയോക്താക്കളുടെ ഫോളോ കാര്‍ഡ് കണ്ടെത്താവുന്നതാണ്. ഇത് ഉപയോഗിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പേരുകള്‍ ഷെയര്‍ ചെയ്യാവുന്നതാണ്.

ഇതുവഴി മറ്റു ഉപയോക്താക്കള്‍ക്ക് നെയിം ടാഗ് ചിത്രം ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമില്‍ നിങ്ങളെ ഫോളോ ചെയ്യാവുന്നതാണ്. യൂസര്‍ നെയിമും ചിത്രവും മാത്രമേ നെയിം ടാഗ് പേജുകളില്‍ കാണുകയുള്ളൂ. ഐഒഎസിലും ആന്‍ഡ്രോയിഡ് വേര്‍ഷനുകളിലുമാണ് ഈ ഫീച്ചര്‍ ലഭ്യമാകുക.

Top