മെസേജുകളില്‍ ജിഫ് ഫീച്ചര്‍ ഉള്‍പ്പെടുത്തി ഇന്‍സ്റ്റഗ്രാം

instagramm

ന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് സന്തോഷിക്കാം. മെസേജുകളില്‍ ജിഫ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയാണ് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളെ ഞെട്ടിച്ചത്. ഇതുവഴി കൂട്ടുകാര്‍ക്ക് ഡയറക്ട് മെസേജ് അയക്കുന്നതിലൂടെ ജിഫ് കൂടി അയയ്ക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുക.

‘സീ ഓള്‍ ബൈ ക്രിയേറ്റര്‍’ ഫീച്ചറും ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിഫ് ക്രിയേറ്റേഴ്‌സ് സെര്‍ച്ച് ചെയ്യാനുള്ള ഓപ്ഷനാണ് ഇത്. ഈ ഫീച്ചറിലൂടെ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ജിഫ്‌സും ജിഫ്‌സ് കീവേര്‍ഡ്‌സും കണ്ടെത്താവുന്നതാണ്.

Top