‘വണ്‍സ് അപ്പോണ്‍ എ ടൈം’; ലിയോനാര്‍ഡോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ലിയോനാര്‍ഡോ ഡികാപ്രിയോയുടെ പുതിയ ഹോളിവുഡ് ചിത്രമായ ‘വണ്‍സ് അപ്പോണ്‍ എ ടൈം’. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഇന്‍സ്റ്റാഗ്രാമിലൂടെ താരം തന്നെയാണ് ചിത്രം പങ്കു വെച്ചിരിക്കുന്നത്.

ക്വിന്റിന്‍ തരാന്റീനോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സംവിധായകന്‍ തന്നെയാണ്. ഛായാഗ്രഹണം റോബര്‍ട്ട് റിച്ചാര്‍ഡ്‌സണ്‍. സംവിധാകനോടൊപ്പം ഡേവിഡ് ഹേമാന്‍, ഷാനണ്‍ മക്കിന്റോഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം 2019 ആഗസ്റ്റ് 9ന് റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

Top