ഇന്‍സ്റ്റഗ്രാം ലൈറ്റ് വേര്‍ഷന്റെ പുതിയ പതിപ്പ് പുറത്തിറക്കി

2 ജി നെറ്റ്‌വര്‍ക്കിലും പ്രവര്‍ത്തിക്കാവുന്ന സ്‌പേസും ഇന്റര്‍നെറ്റ് വേഗതക്കുറവുമുള്ള ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് വേണ്ടി ആപ്പിന്റെ ലൈറ്റ് വേര്‍ഷന്റെ പുതിയ പതിപ്പ് പുറത്തിറക്കി.ആഗോളവ്യാപകമായി 170 രാജ്യങ്ങളില്‍ ഈ ലൈറ്റ് ഇന്‍സ്റ്റാഗ്രാം ആരംഭിച്ചു.ന്യൂയോര്‍ക്ക് ബേസ്ഡ് ഫേസ്ബുക്കിന്റെ സഹകരണത്തോടെ ടെല്‍ അവീവിലാണ് ഇന്‍സ്റ്റാഗ്രാം ലൈറ്റ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

കമ്പനി ഡിസംബറില്‍ ഇന്ത്യയില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നു, ഇപ്പോള്‍ ഇത് മറ്റ് 170 രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു.പ്രധാന ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷന്റെ ട്രിംഡ് ഡൗണ്‍ പതിപ്പാണ് ഇന്‍സ്റ്റാഗ്രാം ലൈറ്റ്.2 ജി നെറ്റ്‌വര്‍ക്ക് മാത്രമുള്ള പ്രദേശങ്ങളിലും ഇത് ഉപയോഗിക്കാമെന്നര്‍ത്ഥം. ഇന്‍സ്റ്റാഗ്രാം ലൈറ്റ് അപ്ലിക്കേഷന്‍ ഫോണില്‍ 2ജിബി ഇടം മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

ചിത്രങ്ങള്‍ എഡിറ്റുചെയ്യാനും ഷെയര്‍ ചെയ്യാനും കാണാനും ലൈറ്റ് ആപ്ലിക്കേഷന്‍ ഉപയോക്താക്കളെ അനുവദിക്കും.പ്രധാന ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷന്റെ ചെറു പതിപ്പില്‍ ഉപയോക്താക്കള്‍ക്ക് സ്റ്റിക്കറുകള്‍ ചേര്‍ക്കാനും ഐജിടിവി വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനും സ്‌റ്റോറികള്‍ കാണാനും അതിലേറെ കാര്യങ്ങള്‍ ചെയ്യാനും കഴിയും. ലാംഗ്വേജ് സപ്പോര്‍ട്ടോടെ ഇന്‍സ്റ്റാഗ്രാം ലൈറ്റ് അപ്ലിക്കേഷനും വരുന്നു.

 

Top