ഇന്‍സ്റ്റാഗ്രാം വഴി പരിചയം, പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ചങ്ങനാശ്ശേരി: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ ചങ്ങനാശ്ശേരി പൊലീസ് ബെംഗളൂരില്‍ നിന്ന് പിടിച്ചു. മാമ്മൂട് വെളിയം ഭാഗത്ത് പുളിയ്ക്കല്‍ വീട്ടില്‍ ലിജോ സേവ്യറിനെയാണ്(സന്‍ജോ-24) പിടികൂടിയത്.

പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടതിനു ശേഷം പല ദിവസങ്ങളിലായി ലൈംഗികചൂഷണം ചെയ്യുകയും ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമാണുണ്ടായത്.

പെണ്‍കുട്ടിയുടെയും വീട്ടുകാരുടെയും പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ ലിജോ സേവ്യര്‍ ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. ഡിവൈ.എസ്.പി. വി.ജെ.ജോസഫിന്റെ നേതൃത്വത്തില്‍ എസ്.ഐ. ആര്‍.സുനില്‍കുമാര്‍, എ.എസ്.ഐ. ആന്റണി മൈക്കിള്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 

Top