ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് തട്ടിയത് 11 ലക്ഷം; പരാതിയുമായി യുവതി

ബെംഗലൂരു: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ് 11 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതിയുടെ പരാതി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് ആണ് യുവതിയില്‍ നിന്നും പണം തട്ടിയെടുത്തത്.
പത്ത് ദിവസത്തിനുള്ളില്‍ 11 ലക്ഷം രൂപയാണ് ഡാനിയേല്‍ എന്ന പേരില്‍ സൗഹൃദം നടിച്ച യുവാവ് തട്ടിയത്.

ഇയാള്‍ ലണ്ടനിലാണ് താമസിക്കുന്നതെന്നുമാണ് യുവതിയോട് പറഞ്ഞത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഇയാള്‍ 62000 പൗണ്ട് വിലവരുന്ന ആഭരണം ഡയറക്ട് എക്‌സ്പ്രസ് ഡെലിവറി കമ്പനി വഴി അയക്കയക്കാമെന്നും തുടര്‍ന്ന് രണ്ടു ദിവസത്തിന് ശേഷം യുവതിയെ ഡല്‍ഹി എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഓഫീസര്‍ എന്ന് പറഞ്ഞ് ഒരാള്‍ വിളിക്കുയും ഗിഫ്റ്റ് ബോക്‌സ് എത്തിയിട്ടുണ്ടെന്നും ഉടന്‍ 55000 രൂപ അടയ്ക്കണമെന്നും ഇയാള്‍ പറഞ്ഞു.

തുടര്‍ന്ന് ഭര്‍ത്താവിന്റെ അക്കൗണ്ടില്‍ നിന്നും യുവതി പണം അയച്ചതായും പരാതിയില്‍ പറഞ്ഞു. ശേഷം അടുത്ത ദിവസം ഡാനിയല്‍ വിളിച്ച് 2,25000 രൂപ വീണ്ടും അയയ്ക്കാന്‍ ആവശ്യപ്പെട്ടു. അത് കൂടാതെ ഗിഫ്റ്റ് 17 കിലോഗ്രാമില്‍ കൂടുതല്‍ ആണെന്ന് പറഞ്ഞ് വീണ്ടും കസ്റ്റംസ് ഓഫീസര്‍ 5,50000 രൂപ കൂടി അയക്കണം എന്ന് അറിയിച്ചു. വീണ്ടും ഡാനിയല്‍ 12 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ യുവതിക്ക് സംശയം തോന്നിയതായും പറഞ്ഞു. അതിനുശേഷം ഡാനിയലിന്റെ നമ്പര്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നുവെന്നും ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തതായും യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top