ദീപാവലിക്കും പണി മുടക്കി ഇൻസ്റ്റാഗ്രാം; വൈകാതെ തിരിച്ചെത്തി

instagram

ദീപാവലിക്ക് തൊട്ട് മുമ്പായി ഇന്നലെ രാത്രി ഇന്‍സ്റ്റാഗ്രാമിന്റെ പ്രവര്‍ത്തനം നിലച്ചു, ഇപ്പോള്‍ മെറ്റാ എന്ന് പേര് മാറ്റിയ ഫേസ്ബുക്കിന്റെ കീഴിലാണ് ഇന്‍സ്റ്റാഗ്രാം പ്രവര്‍ത്തിക്കുന്നത്. ഇന്നലെ രാത്രി ഇന്‍സ്റ്റാഗ്രാമിന്റെ പ്രവര്‍ത്തനം വെബ്‌സൈറ്റിലും, ആപ്പിലും നിലച്ചിരുന്നു. ഉപഭോക്താക്കള്‍ ട്വിറ്ററിലാണ് ഇന്‍സ്റ്റാഗ്രാം പ്രവര്‍ത്തനം നിലച്ച വിവരം അറിയിച്ചത്. ഉടന്‍ തന്നെ InstagramDown എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ് ആകാനും ആരംഭിച്ചു.

തുടര്‍ന്ന് ഇന്ന് വെളുപ്പിന് ഒരു മണിയോടെ ഇന്‍സ്റ്റാഗ്രാമിന്റെ പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയിലെത്തി. പ്രധാനമായും ആളുകള്‍ സെര്‍വര്‍ പ്രശ്‌നങ്ങളും ആപ്പ് പ്രവര്‍ത്തിക്കുന്നിലെന്നനുമാണ് അറിയിച്ചത്. മറ്റ് ചിലര്‍ക്ക് ന്യൂസ് ഫീഡ് കാണാന്‍ കഴിയുന്നില്ലെന്നും ഫോട്ടോകളും വീഡിയോകളും ലോഡ് ആകുന്നില്ലെന്നും ഒക്കെ അറിയിച്ചു. ഇന്‍സ്റ്റാഗ്രാം ഉടന്‍ തന്നെ പ്രശനം ഉണ്ടെന്ന് അറിയിക്കുകയും ഉടന്‍ തന്നെ പരിഹരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഇപ്പോള്‍ ആപ്പ് പൂര്‍വ സ്ഥിതിയിലെത്തിയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം ആപ്പ് വീണ്ടും പൂര്‍വ സ്ഥിതിയില്‍ എത്തിയിട്ടുണ്ടെന്നും അറിയിച്ചു . മാത്രമല്ല ഈ പ്രതിസന്ധിയില്‍ കൂടെ നിന്നതിന് നന്ദി അറിയിക്കുകയും ചെയ്തു.

 

Top