ഇന്‍സ്റ്റഗ്രാമിന് തകരാർ; അക്കൗണ്ടുകള്‍ തുറക്കാനാകാതെ ഉപഭോക്താക്കള്‍

പഭോക്താക്കളുടെ പ്രിയപ്പെട്ട സാമൂഹിക മാധ്യമങ്ങളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. ആപ്പ് ഇപ്പോൾ തകരാറിൽ ആയിരിക്കുക ആണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ തുറക്കാനാകുന്നില്ലെന്ന് പലരും പരാതിപ്പെടുന്നുണ്ട്.

തടസം എന്തെന്ന് പരിശോധിക്കുകയാണെന്ന് ഇൻസ്റ്റഗ്രാം ഔദ്യോഗികമായി അറിയിച്ചു. ഇൻസ്റ്റഗ്രാം ഡൗൺ എന്ന പേരിൽ ട്വിറ്ററിലും പോസ്റ്റുകൾ നിറയുകയാണ്. സാങ്കേതിക തടസ്സം നേരിട്ടതിൽ ഉപഭോക്താക്കളോട് ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഇൻസ്റ്റഗ്രാം ട്വീറ്റ് ചെയ്തു.

Top