ഇന്‍സ്റ്റഗ്രാമിലെ വ്യാജ സന്ദേശങ്ങള കണ്ടെത്താന്‍ ഫ്ലാഗിങ് ഫീച്ചര്‍ വരുന്നു…

ഫോട്ടോ സ്ട്രീമിങ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ ഫ്ലാഗിങ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഫെയ്‌സ്ബുക്ക്. വസ്തുതാപരമായ ഉള്ളടക്കങ്ങളുടെ പ്രാചാരണം തടയാന്‍ ഈ ഫീച്ചര്‍ സഹായകമാകും. അമേരിക്കയില്‍ ആദ്യമായി എത്തുന്ന ഈ ഫീച്ചര്‍ പിന്നീട് മറ്റ് ഉപയോക്താക്കളിലേക്കും എത്തും.

വ്യാജവാര്‍ത്തകള്‍ ഇന്‍സ്റ്റാഗ്രാമില്‍ കണ്ടെത്തുകയാണെങ്കില്‍ ഉപയോക്താക്കള്‍ക്ക് അത് ഇന്‍സ്റ്റാഗ്രാമിനെ അറിയിക്കാം. തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ ഫേസ്ബുക്ക് അതിന്റെ സത്യാവസ്ഥ പരിശോധിക്കും. എന്നാല്‍ ഉള്ളടക്കം തെറ്റാണെന്ന് കണ്ടെത്തിയാലും അത് ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്യില്ല. ഉപയോക്താക്കളുടെ ന്യൂസ് ഫീഡിന് പകരം അവ എക്‌സ്‌പ്ലോര്‍ എന്നതിന് കീഴിലും ഹാഷ്ടാഗുകളിലുമാണ് കാണാന്‍ സാധിക്കുന്നത്.

വ്യാജവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ വലതുഭാഗത്ത് മുകളിലുള്ള മൂന്ന് ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക. its inappropriate എന്ന സെലക്ട് ചെയ്തതിന് ശേഷം false information എന്നതില്‍ ക്ലിക്ക് ചെയ്യുക. ഈ വിധം ചെയ്താല്‍ അതില്‍ നിന്നും വ്യാജവാര്‍ത്തകളെയും വിവരങ്ങളെയും കണ്ടെത്താമെന്നാണ് ഇന്‍സ്റ്റഗ്രാം അധികൃതര്‍ പറയുന്നത്.

Top