insta agent application hacked instagram passwords

പല ഉപഭോക്താക്കളും ഇന്‍സ്റ്റാഗ്രാമുമായി ബന്ധപ്പെട്ട് ചില തേര്‍ഡ് പാര്‍ട്ടി ആപ്പ്‌സ് ഉപയോഗിക്കുന്നുണ്ട്. അതിലൊരു ആപ്ലിക്കേഷന്‍ വഴി ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളുടെ പാസ്സ്‌വേര്‍ഡുകള്‍ ചോരുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.

ഇന്‍സ്റ്റാഏജന്റ്‌റ്(Insta Agent) എന്ന ആപ്ലിക്കേഷനാണ് ഉപഭോക്താക്കളുടെ പാസ്സ്‌വേര്‍ഡുകള്‍ മോഷ്ട്ടിക്കുന്നത്. ജര്‍മന്‍കാരനായ ഡേവിഡ് എന്ന ഐഒഎസ് ഡെവലപ്പറാണ് ഈ പിഴവ് തിരിച്ചറിഞ്ഞത്.

ആരൊക്കെ നിങ്ങളുടെ പ്രൊഫൈല്‍ കണ്ടു'(Who viewed Your Profile) എന്ന് അറിയാനുള്ള ആപ്ലിക്കേഷനാണിത്. എന്നാല്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ ഇന്‍സ്റ്റാഗ്രാമിന്റെ യൂസര്‍ നെയിമും പാസ്സ്‌വേര്‍ഡും instagram.zunamedia.com എന്ന സെര്‍വറിലേക്ക് സേവ് ചെയ്യുന്നുവെന്നാണ് ഡേവിഡ് കണ്ടെത്തിയത്.

ഇന്‍സ്റ്റാഎജന്റ്‌റിന് അനുവാദമില്ലാതെ ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോസ് പോസ്റ്റ് ചെയ്യാനും കഴിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അര മില്യണ്‍ ആളുകളെങ്കിലും ഇതിന്റെ ഇരയായിട്ടുണ്ടെന്നാണ് കണക്ക്. ഇതേത്തുടര്‍ന്ന് ഗൂഗിളും ആപ്പിളും ഈ ആപ്ലിക്കേഷന്‍ അവരവരുടെ സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്തു.

Top