കെ.സുരേന്ദ്രന് ഹോട്ടല്‍ ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കി;ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം : ശബരിമലയില്‍ സ്ത്രീയെ തടഞ്ഞ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം എആര്‍ ക്യാംപിലെ റിസര്‍വ് ഇന്‍സ്‌പെക്ടര്‍ ജി.വിക്രമന്‍ നായരെയാണു സസ്‌പെന്‍ഡ് ചെയ്തത്.

സുരേന്ദ്രന് അനുമതിയില്ലാതെ ഹോട്ടല്‍ ഭക്ഷണത്തിന് സൗകര്യമൊരുക്കിയെന്ന പേരിലാണ് നടപടി.

ഇന്‍സ്‌പെക്ടറുടെ അച്ചടക്ക ലംഘനത്തെക്കുറിച്ചു കൊല്ലം റൂറല്‍ എസ്പിയും കമ്മിഷണറും സ്‌പെഷല്‍ റിപ്പോര്‍ട്ടുകള്‍ മേലധികാരികള്‍ക്കു കൈമാറിയിരുന്നു. തുടര്‍ന്നാണു റേഞ്ച് ഐജി മനോജ് ഏബ്രഹാം ഇദ്ദേഹത്തെ സസ്‌പെന്‍ഡു ചെയ്തത്.

കൊട്ടാരക്കര ജയില്‍ നിന്ന് റാന്നിയിലേക്ക് കൊണ്ടുപോയപ്പോഴാണ് ഹോട്ടല്‍ ഭക്ഷണം നല്‍കിയത്. സുരക്ഷാപ്രശ്‌നം മൂലം എ.ആര്‍ ക്യാംപിലെ ഭക്ഷണം നല്‍കാന്‍ നിര്‍ദ്ധേശമുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

Top