inspector dawood teaser released

ജയസൂര്യ നായകനായ പുതിയ ചിത്രം ‘ഇന്‍സ്‌പെക്ടര്‍ ദാവൂദ് (ഇ.ടി)യുടെ ടീസര്‍ പുറത്തുവന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ജയസൂര്യയെത്തുന്നത്. എസ്.ഐ ദാവൂദ് ഇബ്രാഹിം എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

കേരളാ കര്‍ണാടകാ അതിര്‍ത്തിയില്‍ പോസ്റ്റിംഗ് ലഭിക്കുന്ന സബ് ഇന്‍സ്‌പെക്ടറുടെ കഥയാണ് ഇടി. നവാഗതനായ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് അറൗസ് ഇര്‍ഫാനും സാജിദ് യാഹിയായും ചേര്‍ന്നാണ്.

ഇറോസ് ഇന്റര്‍നാഷനലാണ് ചിത്രം തിയ്യറ്ററുകളിലെത്തിക്കുന്നത്.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത സുസു സുധി വാല്‍മീകത്തില്‍ ജയസൂര്യയുടെ നായികയായിരുന്ന ശിവദയാണ് ഇടിയിലും നായിക വേഷത്തിലെത്തുന്നത്.

രാഹുല്‍ രാജാണ് സംഗീതം. മാജിക് ലന്റേണ്‍ ഫിലിംസ് ആണ് നിര്‍മ്മാണം. ഓഗസ്റ്റ് 12 ന് ചിത്രം തിയേറ്ററുകളിലെത്തും.

Top