യെദ്യൂരപ്പയുടെ ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന

Yeddyurappa

ഹാവേരി: കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന. ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിനായി യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്റ്ററിലാണ് പരിശോധന നടത്തിയത്.

ഹിരേക്കേരൂരില്‍ പ്രചാരണ യോഗത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് പരിശോധന നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ കൂടി സഹായത്തോടെ 20 മിനിറ്റോളമാണ് പരിശോധന നടന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയില്‍, അന്നത്തെ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഹെലികോപ്റ്ററും ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു.

Top