കൊച്ചി മെട്രോ നൂറുശതമാനവും പ്രവര്‍ത്ത സജ്ജം; അന്തിമ അനുമതിക്കായുള്ള സുരക്ഷാ പരിശോധന ഇന്ന്

kochi-metro

കൊച്ചി: കൊച്ചി മെട്രോ നൂറുശതമാനവും പ്രവര്‍ത്ത സജ്ജമാണെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്.

പ്രവര്‍ത്താനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ അന്തിമ അനുമതിക്കായുള്ള സുരക്ഷാ പരിശോധന ഇന്ന് നടക്കും. പരിശോധനയില്‍ അനുമതി കിട്ടിയാല്‍ മെട്രോ ഓടിത്തുടങ്ങും.

മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. പരിശോധനക്ക് ശേഷം ഉദ്ഘാടന തിയതി പ്രഖ്യാപിക്കും.

ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യ ഘട്ട സര്‍വീസ്. ഈ ദൂരത്തില്‍ 11 സ്‌റ്റേഷനുകളാണുള്ളത്. 9 സ്‌റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പരിശോധന പൂര്‍ത്തിയായാല്‍ 13 കിലോമീറ്റര്‍ ദൂരം തുടര്‍ച്ചയായി ട്രയല്‍ സര്‍വീസ് തുടങ്ങും.

ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനം, ഓപ്പറേഷന് കണ്‍ട്രോള്‍ സെന്ററിലെ സൗകര്യങ്ങള്‍ എന്നിവ പരിശോധിച്ചായിരിക്കും ഓട്ടത്തിന് അനുമതി നല്‍കുന്നത്.

Top