ഒമാനില്‍ അനധികൃത തയ്യല്‍ കേന്ദ്രങ്ങളില്‍ പരിശോധന; പ്രവാസികള്‍ പിടിയില്‍

മസ്‌കത്ത്: ഒമാനില്‍ താമസ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വ്യാവസായിക അടിസ്ഥാനത്തില്‍ തുന്നല്‍ തൊഴിലുകള്‍ ചെയ്ത് വന്നിരുന്ന പ്രവാസികള്‍ പിടിയില്‍. മസ്‌കത്ത് ഗവര്‍ണറേറ്റിലെ മത്രാ വിലായത്തിലായിരുന്നു പരിശോധന.

മസ്‌കത്ത് നഗരസഭയുടെ പരിശോധക സംഘമാണ് ഇവരെ പിടികൂടിയത്. രാജ്യത്തെ തൊഴില്‍ നിയമവും വ്യാവസായ നിബന്ധനകളും ലംഘിച്ചതിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും നഗരസഭയുടെ അറിയിപ്പില്‍ പറയുന്നു.

 

Top