മധ്യപ്രദേശിലെ സ്വകാര്യ വനിതാ ഹോസ്റ്റലുകളില്‍ കര്‍ശന പരിശോധനയ്ക്ക് നിര്‍ദ്ദേശം

sivaraj-singh

ഭോപ്പാല്‍ : വനിതാഹോസ്റ്റല്‍ മേല്‍നോട്ടക്കാരനായ ആളെയാണ് കഴിഞ്ഞ ദിവസം ഭോപ്പാലില്‍ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തത്. കേള്‍ക്കാനും സംസാരിക്കാനും കഴിയാത്ത പെണ്‍കുട്ടിയെയും മറ്റ് രണ്ട് പേരെയും ലൈംഗികമായ പീഡിപ്പിച്ചു എന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ഈ സാഹചര്യത്തിലാണ് വനിതാ ഹോസ്റ്റലുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം. സംഭവത്തെ മുഖ്യമന്ത്രി അപലപിച്ചു. ഹോസ്റ്റല്‍ നടത്തിപ്പിന് കര്‍ശന നിയമങ്ങള്‍ നിര്‍ദ്ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് ഹോസ്റ്റല്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.സംസാരിക്കാന്‍ കഴിയാത്ത കുട്ടിയില്‍ നിന്നും ആംഗ്യഭാഷാ വിദഗ്ധരുടെ സഹായത്തോടെയാണ് കുട്ടിയില്‍ നിന്നും പൊലീസ് മൊഴിയെടുത്തത്. സംഭവം രക്ഷിതാക്കളോട് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയെ വീട്ടില്‍ പോകാനും അയാള്‍ അനുവദിച്ചിരുന്നില്ല. 2017 ഒക്ടോബറിനും 2018 ആഗസ്റ്റിനുമിടയിലാണ് പീഡനം നടന്നത്. ഈ മാസം നാലാം തീയതി സഹോദരനെത്തി കുട്ടിയെ തിരികെ കൊണ്ട് പോയി.

ഹോസ്റ്റല്‍ സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണെന്നും വിശദമായ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് വക്താവ് ശോഭ ഒസ ആവശ്യപ്പെട്ടു. ബിജെപി സര്‍ക്കാര്‍ ക്രിമിനലുകളെ സംരക്ഷികുകയാണെന്നും അവര്‍ ആരോപിച്ചു.

Top