ക്രൂരം, നിഷ്ഠൂരമീ കാഴ്ച; കോംഗോ അഭയാർഥി ക്യാംപുകളിൽ ആക്രമങ്ങൾ അഴിഞ്ഞാടുന്നു

congo1

കോംഗോ അഭയാർഥി ക്യാപുകളിൽ രാത്രിയുടെ മറവിൽ ക്രൂരമായ ആക്രമണം നടക്കൂന്നതായി റിപ്പോർട്ട്. അടുത്തിടെ നടന്ന ആക്രമണത്തിൽ രണ്ടര വയസുകാരി റേച്ചൽ നഗബൗസിയെ പോലും അക്രമകാരികൾ വെറുതെ വിട്ടില്ല.

അവളുടെ പതിനൊന്നു വയസുള്ള ചേച്ചി മേവ് ഗ്രേസ് അബോധാവസ്ഥയിലാകുന്നതിനു മുമ്പു അവസാനമായി കണ്ടത് അവളുടെ ഗർഭിണിയായ അമ്മയുടെ വയർ വടിവാൾ കൊണ്ടു കുത്തി പിളർന്ന് ഗർഭസ്ഥ ശിശുവിനെ കൊല്ലുന്ന കാഴ്ചയാണ്. ബോധം വന്നപ്പോൾ അവൾ കിടക്കുന്നത് ശവങ്ങളുടെ നടുവിലായിരുന്നു, കൂടാതെ കൈപ്പത്തി മുറിച്ചു മാറ്റിയ നിലായിരുന്നു മേവ് ഗ്രേസ്.

മേവ് ഗ്രേസിന്റെ സ്വദേശം കിഴക്കൻ ഇറ്റൂറി പ്രദേശത്തെ ടിഷെ ലൈസിലാണ്. കർഷകരും, ഭൂവുടമകളും തമ്മിലുള്ള വംശീയ സംഘർഷത്തെ തുർന്നാണ് മേവ് ഗ്രേസും കുടുംബവും ഗ്രാമത്തിൽ നിന്ന് പലായനം ചെയ്തത്. വംശീയ സംഘർഷത്തെ തുടർന്ന് ഇറ്റൂറിയിൽ നിന്ന് ആയിരക്കണക്കിന് ആൾക്കാരാണ് പലായനം ചെയ്തത്.
congo

ടിഷെ ലൈസെ ഗ്രാമം ഇറ്റൂറിയിൽ നിന്നും വളരെ അകലത്തിലും, ഒറ്റപ്പെട്ടതും നിരന്തരം കലാപം പുറപ്പെടുന്നതുമായ പ്രദേശമാണ്. അതുകൊണ്ടു തന്നെ ഇവിടെ നടക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് അറിയാൻ സാധ്യമല്ല. എന്നാൽ ഇവിടുത്തെ പ്രശ്‌നങ്ങൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു തുടങ്ങിയിരിക്കുകയാണ്.

congo

അതേസമയം, ഇവിടെ വംശീയ സംഘർഷത്തോടൊപ്പം തന്നെ പട്ടാളക്കാരും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലുകളും രാജ്യത്ത് വ്യാപകമാണ്. പ്രസിഡൻറ് ജോസഫ് കാബില സ്ഥാനമൊഴിയാൻ തയാറാകാത്തതിനെതിരേ നടക്കുന്ന സംഘർഷങ്ങളുടെ തുടർച്ചയായാണ് സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടൽ. കാബിലയുടെ അധികാര ദുർവിനിയോഗമാണ് പ്രതിഷേധത്തിനും സംഘർഷങ്ങൾക്കും കാരണമാകുന്നത്.

congo

കാബില രാജിവച്ചില്ലെങ്കിൽ രാജ്യത്തെ ഇപ്പോഴത്തെ അരക്ഷിതാവസ്ഥയിൽ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നാണ് സമരാനൂകുലികൾ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും സമാന പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടുന്നുണ്ടെന്നും കോംഗോയിലെ യുഎൻ സമാധാന സേനാ വക്താവ് വ്യക്തമാക്കിയിരുന്നു.

ഈ വർഷം ഇറ്റൂറിയിൽ നിന്ന് 2,0000 അഭയാർഥികളാണ് ഉഗാണ്ടയിൽ എത്തിച്ചേർന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർഥി വിഭാഗം (യുഎൻഎച്ച് ആർ സി) വ്യക്തമാക്കുന്നു.

Top