ins viraat decommission today

മുംബൈ:ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനി യുദ്ധക്കപ്പല്‍ ഇന്ന് ഡീക്കമ്മീഷന്‍ ചെയ്യും.

30 വര്‍ഷമായി ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായിരുന്നു ഐഎന്‍എസ് വിരാട്. നിലവില്‍ ആവി എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏക വിമാനവാഹിനികപ്പലുമായിരുന്നു ഇത്.

നാവിക സേനയില്‍ 57 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വിരാട്, 1959 നവംബര്‍ 18ന് ബ്രിട്ടീഷ് റോയല്‍ നാവികസേനയുടെ വിമാനവാഹിനി കപ്പലായി എച്ച്എംഎസ് ഹെംസ് എന്ന പേരിലാണ് കമ്മിഷന്‍ ചെയ്തത്.

1986 ഏപ്രിലിലാണു ഇന്ത്യ ഈ കപ്പല്‍ വാങ്ങി എഎന്‍എസ് വിരാട് എന്നു പേരു മാറ്റി നാവിക സേനയിലേക്കു കമ്മീഷന്‍ ചെയ്യുന്നത്. അന്നു മുതല്‍ ഇന്നു വരെ നാവിക സേനയുടെ വിശ്വസ്ത പോരാളിയെന്നാണു സേനാംഗങ്ങള്‍ ഈ കപ്പലിനെ വിശേഷിപ്പിക്കുന്നത്.

ആറര കോടി ഡോളറിനായിരുന്നു ഇന്ത്യ വിരാടിനെ സ്വന്തമാക്കിയത്. ഏറ്റവും അധികം കാലം പ്രവര്‍ത്തനത്തിലായിരുന്ന യുദ്ധക്കപ്പല്‍ എന്ന റെക്കാര്‍ഡും വിരാടിനാണ്.

പ്രവര്‍ത്തന മികവു കൊണ്ടു ലോകോത്തരമായിരുന്ന വിരാട് ഇന്ത്യന്‍ നാവിക സേനയുടെ സ്വകാര്യ അഹങ്കാരം കൂടിയായിരുന്നു. 227 മീറ്റര്‍ നീളമുള്ള പടക്കപ്പലില്‍ 1500 ലേറെ പേരെ താമസിപ്പിക്കാന്‍ സൗകര്യമുണ്ട്.

സീ ഹാരിയര്‍ പോര്‍വിമാനം, ചേതക്, സീകിംഗ് ഹെലികോപ്റ്ററുകള്‍ എന്നിവയായിരുന്നു വിരാടിലൂടെ നാവിക സേന ഉപയോഗിച്ചിരുന്നത്.

Top