കോവിഡ് വ്യാപനം; ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സഹായവസ്തുക്കളുമായി ഐ.എന്‍.എസ് തുറമുഖത്തെത്തി

മംഗഌര്‍: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് വിവിധ വിദേശരാജ്യങ്ങള്‍ ഇന്ത്യയിലേക്ക് മെഡിക്കല്‍ സഹായമെത്തിച്ചിരുന്നു. ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നായി ശേഖരിച്ച ഓക്‌സിജനും മറ്റു ആരോഗ്യസംരക്ഷണ വസ്തുക്കളുമായി ഐ.എന്‍.എസ് കൊല്‍ക്കത്ത മംഗളൂരുവിലെത്തി. വിദേശത്തുനിന്ന് ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള സഹായമെത്തിക്കാനുള്ള ഇന്ത്യന്‍ നാവികസേനയുടെ ‘സമുദ്രസേതു രണ്ട്’ പദ്ധതിയുടെ ഭാഗമായാണ് ഐ.എന്‍.എസ് കൊല്‍ക്കത്ത ഓക്‌സിജനുമായി തിങ്കളാഴ്ച മംഗളൂരു പുതു തുറമുഖത്ത് എത്തിയത്.

ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നായി 400 ബോട്ടില്‍ ഓക്‌സിജനും 30 മെട്രിക് ടണ്‍ ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്‍ നിറച്ച രണ്ടു കണ്ടെയ്‌നറുകളുമാണ് എത്തിച്ചത്. ഇതോടൊപ്പം മറ്റു അനുബന്ധ വസ്തുക്കളും എത്തിച്ചിട്ടുണ്ട്. മേയ് അഞ്ചിനാണ് കുവൈത്തിലെ ഷുവൈക് പോര്‍ട്ടില്‍ നിന്നും കപ്പല്‍ പുറപ്പെട്ടത്.

Top