മുനമ്പത്ത് നടന്ന മനുഷ്യക്കടത്ത് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു

കൊച്ചി: എറണാകുളം മുനമ്പത്ത് നടന്ന മനുഷ്യക്കടത്ത് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു . 16 അംഗ അന്വേഷണ സംഘത്തിനാണ് അന്വേഷണ ചുമതല. അഡിഷണൽ എസ് പി പി സോജനും ഒരു ഡിവൈഎസ്പിയും മൂന്ന് എസ്‍ഐമാരും സംഘത്തിലുണ്ട്.

ഇതിനിടെ കൊടുങ്ങല്ലൂര്‍ തെക്കേനടയില്‍ 23 ബാഗുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മുനമ്പം മനുഷ്യക്കടത്ത് സംഭവവുമായി ഇതിന് ബന്ധമുണ്ടെന്നാണ് സൂചന. ബാഗിനുള്ളില്‍ വസ്ത്രങ്ങളും മരുന്നുകളുമുണ്ട്. പൊലീസ് പരിശോധന നടത്തുകയാണ്.

ഉണങ്ങിയ പഴവർഗങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം എന്നിവയാണ് എല്ലാ ബാഗുകളിലും ഉള്ളത്.

എറണാകുളം മുനമ്പം കേന്ദ്രീകരിച്ചുള്ള ഓസ്ട്രേലിയൻ മനുഷ്യക്കടത്തിന് പിന്നിൽ ഡല്‍ഹിയിൽ നിന്നുള്ള രാജ്യാന്തര റാക്കറ്റെന്നാണ് സൂചന.

ചെറായിയിലെ ഹോം സ്റ്റേയിൽ ദിവസങ്ങളോളം താമസിച്ച ശേഷമാണ് സംഘം ദേവമാതാ എന്ന മത്സ്യബന്ധന ബോട്ടിൽ തീരം വിട്ടത്. നാല്‍പ്പതിലധികം പേരടങ്ങുന്ന സംഘം 27 ദിവസത്തെ യാത്രയിലൂടെ ഓസ്ട്രേലിയ ലക്ഷ്യമിട്ട് കൊച്ചി തീരത്ത് നിന്ന് യാത്ര പുറപ്പെട്ടുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്

Top