കൊല്ലത്തെ പൊലീസ് ഉദ്യോഗസ്ഥന്റെ മരണം; അന്വേഷണം ആരംഭിച്ചു

dead-body

കൊല്ലം: കടക്കലില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറം പൊലീസ് ക്യാംപിലെ കമാന്‍ഡോ അഖിലാണ് (35) മരിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചതിന് പിന്നാലെയാണ് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് അഖില്‍ മരിച്ചത്. അഖിലിനൊപ്പം മദ്യപിച്ച ഗിരീഷിനും ശാരീരിക അസ്വസ്ഥതകളുണ്ട്. ഇരുവരും കഴിച്ച മദ്യത്തിന്റെ ബാക്കി പരിശോധനക്കായി എക്‌സൈസ് സീല്‍ ചെയ്തു.വ്യാജമദ്യം കഴിച്ചതാകാം മരണകാരണമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

അഖിലിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അവശനിലയിലായ അഖിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു

Top