ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ അന്വേഷണം

കൊച്ചി : ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. ഊരാളുങ്കൽ സൊസൈറ്റിക്ക് ഇ.ഡി നോട്ടിസ് നൽകിയിട്ടുണ്ട്. അഞ്ച് ദിവസം മുൻപ് ഇ.ഡി ഉദ്യോ​ഗസ്ഥർ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ പരിശോധന നടത്തിയിരുന്നു. വടകരയിലെ സൊസൈറ്റി ഓഫീസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് സ്ഥാപനവുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.സൊസൈറ്റി അധികൃതരോട് ബാങ്ക് ഇടപാട് സംബന്ധിച്ച രേഖകൾ കൈമാറാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചുവർഷത്തെ പണമിടപാട് രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിലാണ് അന്വേഷണം നടത്തുക.

Top