ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ ഇന്ത്യക്ക് 57-ാം സ്ഥാനം

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഇന്നൊവേറ്റീവ് രാജ്യങ്ങളെ അടയാളപ്പെടുത്തുന്ന ആഗോള ഇന്നൊവേഷന്‍ സൂചിക(ജിഐഐ) ഇന്ത്യക്ക് 57-ാം സ്ഥാനം. കഴിഞ്ഞ വര്‍ഷത്തെ സൂചികയില്‍ 60-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

2015 ല്‍ സൂചികയില്‍ 81-ാം സ്ഥാനത്തായിരുന്നു ഇന്ത്യ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ ബ്ല്യൂ ഐ പിഒയും (വേള്‍ഡ് ഇന്റ്‌ലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍) കോര്‍ണല്‍ സര്‍വ്വകലാശാലയും ചേര്‍ന്നാണ് ആഗോള ഇന്നൊവേറ്റീവ് സൂചിക തയ്യാറാക്കിയിരിക്കുന്നത്.

80 ഘടകങ്ങളെ അടിസ്ഥാനമാക്കി 126 സമ്പദ് വ്യവസ്ഥകളെയാണ് ജിഐഐയില്‍ റാങ്ക് ചെയ്തിട്ടുള്ളത്. നിലവില്‍ 11-ാം വര്‍ഷമാണ് സൂചിക തയ്യാറാക്കുന്നത്. പട്ടികയില്‍ ജപ്പാനാണ് മുന്നിലുള്ളത്. 2017ലെ ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ 22 -ാം സ്ഥാനത്തായിരുന്ന ചൈന ഈ വര്‍ഷം 17-ാം സ്ഥാനത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി റാങ്കിംഗില്‍ വലിയ മുന്നേറ്റമാണ് ചൈന നടത്തുന്നത്.

Top