ഇന്നോവ ക്രിസ്റ്റയുടെ സിഎന്‍ജി പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ടൊയോട്ട

ടൊയോട്ടയില്‍ നിന്നുള്ള ഏറ്റവും ജനപ്രിയ എംപിവിയായ ഇന്നോവ ക്രിസ്റ്റയുടെ എംപിവിയുടെ സിഎന്‍ജി വകഭേദത്തെ വിപണിയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ തമ്മിലുള്ള വ്യത്യാസം ഏകദേശം 2 ലക്ഷം രൂപയാണ്.

2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെ അടിസ്ഥാനമാക്കിയാണ് സിഎന്‍ജി വകഭേദം ഒരുങ്ങുന്നത്. പുറത്തുവന്ന ചിത്രങ്ങളില്‍ 2.7 G എന്ന് പിന്നില്‍ എഴുതിയിരിക്കുന്നതായി കാണാന്‍ സാധിക്കും. ഉടന്‍ തന്നെ ഈ പതിപ്പിന്റെ അരങ്ങേറ്റം പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎന്‍ജി വകഭേദത്തിന്റെ വിശദാംശങ്ങള്‍ വിരളമാണ്.

നിലവിലെ അവതാരത്തില്‍, 2.7 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 166 bhp കരുത്തും 245 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളില്‍ ഈ പതിപ്പ് ലഭ്യമാണ്. ബിഎസ് VI 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും ഇന്നോവ ലഭ്യമാണ്. ഈ എഞ്ചിന്‍ 150 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും.

Top