Innocent supported Mohanlal

കൊച്ചി: താരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നത് വ്യക്തിബന്ധങ്ങള്‍ കൂടി കണക്കിലെടുത്താണെന്ന് അമ്മയുടെ പ്രസിഡന്റും എംപിയുമായ നടന്‍ ഇന്നസെന്റ്. മോഹന്‍ലാല്‍ ഗണേഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതിനെക്കുറിച്ച് തിരക്കിയപ്പോളായിരുന്നു ഇന്നസെന്റിന്റെ മറുപടി. താരങ്ങള്‍ അവര്‍ക്ക് ഇഷ്ടമുളളവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനെ വിലക്കാനൊന്നും ആര്‍ക്കും കഴിയില്ലെന്നും ഇന്നസെന്റ് പറഞ്ഞു

നടന്‍ സലിംകുമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചതില്‍ കുഴപ്പമൊന്നും ഇല്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. അദ്ദേഹം ഇത്രയുംകാലം ചെയ്ത ഉപകാരത്തിനൊക്കെ നന്ദിയുണ്ടെന്നും ഇന്നസെന്റ് വ്യക്തമാക്കി

Top