ചാലക്കുടിയില്‍ ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എതിര്‍പ്പ്

ചാലക്കുടി: ചാലക്കുടിയില്‍ ഇന്നസെന്റിനെ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പ്. സ്ഥാനാര്‍ത്ഥിത്വത്തില്‍ ആശങ്ക അറിയിച്ച് ചാലക്കുടി പാര്‍ലമെന്ററി കമ്മറ്റി രംഗത്തെത്തി. പി.രാജീവിനെയും സാജു പോളിനേയും പരിഗണിക്കണിക്കണമെന്നാണ് ശുപാര്‍ശയുള്ളത്.

ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയായാല്‍ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനായിരിക്കും. തുടര്‍ന്ന് തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു.

വടകരയില്‍ പി.ജയരാജനാണ് മത്സരിക്കുക. വടകര പാര്‍ലമെന്റ് കമ്മറ്റി ഇത് അംഗീകരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റും പി.ജയരാജന്റെ പേര് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ നേരത്തേ തന്നെ ഉയര്‍ന്നു കേട്ടിരുന്ന പേരാണ് പി ജയരാജന്റേത്.

പത്തനംതിട്ട, എറണാകുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചും എല്‍ഡിഎഫില്‍ ധാരണയായി. പത്തനംതിട്ടയില്‍ ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്ജും എറണാകുളത്ത് മുന്‍ എംപി പി.രാജീവും മത്സരിക്കും.

കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി എ പ്രദീപ് കുമാര്‍ മത്സരിക്കും. കോഴിക്കോട്ടെ ലോക്‌സഭാ മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. സംസ്ഥാന സമിതിയുടെയും ദേശീയ നേതൃത്വത്തിന്റെയും അംഗീകാരത്തോടെ വെള്ളിയാഴ്ച സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതാണ്. നിലവില്‍ കോഴിക്കോട് നോര്‍ത്ത് എംഎല്‍എയാണ് എ പ്രദീപ് കുമാര്‍.

Top