വര്‍ധിച്ച പോളിംഗ് ശതമാനം ജനാധിപത്യത്തില്‍ ജനങ്ങള്‍ പുലര്‍ത്തുന്ന പ്രതീക്ഷ: ഇന്നസെന്‍റ്

ചാലക്കുടി: ചാലക്കുടി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ്. എല്ലാവരും ആഴ്ചകളായി വിശ്രമരഹിതമായ പ്രവര്‍ത്തനത്തിലായിരുന്നു. വര്‍ധിച്ച പോളിംഗ് ശതമാനം ജനാധിപത്യത്തില്‍ ജനങ്ങള്‍ പുലര്‍ത്തുന്ന പ്രതീക്ഷയും വിശ്വാസവുമാണെന്നും ഇന്നസെന്റ് അറിയിച്ചു.

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. നിലവിൽ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം കണ്ണൂരും, കുറവ് പൊന്നാനിയിലുമാണ്. മധ്യകേരളത്തിൽ ചാലക്കുടിയിലാണ് ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത്. പതിവിന് വിപരീതമായി നഗരമേഖലകളിലും ആവേശം പ്രകടമായപ്പോള്‍ എറണാകുളത്തും പോളിംഗ് ശതമാനം 70 കടന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 74.02 ശതമാനമായിരുന്നു സംസ്ഥാനത്ത് പോളിംഗ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77.35 ശതമാനവും. നിലവിലെ സാഹചര്യത്തിൽ ഇക്കുറി പോളിംഗ് ശതമാനം ഇതിലും ഉയരാന്‍ തന്നെയാണ് സാധ്യത.

Top