ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ പ്രതികളാക്കിയത് നിരപരാധികളായ കോൺ​ഗ്രസുകാരെ; ടി. സിദ്ധിഖ്

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നിരപരാധികളായ കോൺ​ഗ്രസുകാരെ പ്രതികളാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഈ കേസ് പുതിയ ടീം അന്വേഷിക്കണമെന്നും ടി. സിദ്ധിഖ് എം എൽ എ. ബിജെപിക്ക് സർക്കാർ ആയുധം നൽകുകയാണ് ഇടതുപക്ഷം. സ്റ്റേഷൻ ഉപരോധം അവസാനിപ്പിക്കുകയാണ്. പ്രതിഷേധം ശക്തമായിത്തന്നെ തുടരാനാണ് തീരുമാനം. അക്രമം കാട്ടിയ എസ്.എഫ്.ഐക്കാരെ രക്ഷപ്പെടുത്താനാണ് സർക്കാരിന്റെ ശ്രമമെന്നും ടി. സിദ്ധിഖ് ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ്ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തത്.

Top