തിലകനെ പുറത്താക്കുന്നതിനെ എതിര്‍ത്ത ഗീതു മോഹന്‍ദാസിനെ ഇന്നസെന്റ് വിലക്കി ?

Innocent ,Geetu Mohandas

കൊച്ചി : തിലകനെ പുറത്താക്കുന്നതിനെ എതിര്‍ത്ത നടി ഗീതു മോഹന്‍ദാസിനോട് ജനറല്‍ ബോഡിയിലേക്ക് വരേണ്ടതില്ലന്ന് ഇന്നസെന്റ് പറഞ്ഞെന്ന് ആരോപണം.

വുമണ്‍ ഇന്‍ സിനിമ കളക്ടീവ്‌ സംഘടന അംഗമായ സജിത മഠത്തിലാണ് ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്.

നടിമാര്‍ക്ക് പരാതി നല്‍കാന്‍ ‘അമ്മ’ ഒരു കംപ്ലയിന്റ് അതോററ്റി രൂപീകരിക്കാതിരുന്നതിനെയും അവര്‍ ചോദ്യം ചെയ്തു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തങ്ങളുടെ നിലപാട് യോഗത്തില്‍ പറയാതിരുന്നത് അവിടെ പുരുഷ മേധാവിത്വമുള്ളതിനാലാണെന്നും സജിത മഠത്തില്‍ ആരോപിച്ചു.

അതേ സമയം നാല് ഇതള്‍ പൊഴിഞ്ഞ് പോയാല്‍ ‘അമ്മ’ക്ക് ഒന്നും സംഭവിക്കില്ലന്ന് നടന്‍ മഹേഷ് പറഞ്ഞു.

യോഗത്തില്‍ പങ്കെടുക്കാതെ പുറത്ത് പോയി ആരോപണം ഉന്നയിച്ച് രാജിവെയ്ക്കുന്നത് തെറ്റായ നടപടിയാണെന്നും മഹേഷ് ചൂണ്ടിക്കാട്ടി.

Top