എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകും; ഇന്നസെന്റ്

innocent

കൊല്ലം: സംസ്ഥാനത്ത് എല്‍ഡിഎഫ് തുടര്‍ ഭരണം വന്നാല്‍ കോണ്‍ഗ്രസ് ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകുമെന്ന് നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോളാണ് ഇന്നസെന്റിന്റെ പരിഹാസം.

കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് ഏതു സ്ഥലത്താണ് ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തില്‍ നിന്നും പലരും ഇവിടേക്ക് വരുന്നു, അവിടെയൊന്നും ഈ സാധനം ഇല്ല. പലയിടത്തും അവസാനിച്ചു. ഇനിയും തുടര്‍ഭരണം വന്നാല്‍ ഈ പാര്‍ട്ടി ഭൂമുഖത്തു നിന്നുതന്നെ അപ്രത്യക്ഷമാകും. ഇതിനാലാണ് തുടര്‍ഭരണം വേണ്ടെന്ന് പറയുന്നതെന്നും ഇന്നസെന്റ് പറഞ്ഞു.

 

Top