Innocent against Theater owners

കൊച്ചി: കേരളത്തിലെ തീയറ്ററുകളില്‍ നിന്നു മലയാള സിനിമകള്‍ പിന്‍വലിച്ചാല്‍ അന്യഭാഷ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നിലപാട് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണെന്ന് മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്.

മറ്റു സംസ്ഥാനങ്ങളിലാണ് ഇത്തരത്തില്‍ തീയറ്ററുടമകള്‍ പറയുന്നതെങ്കില്‍ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നു പറയാന്‍ പറ്റില്ല.

മലയാള സിനിമയെ സ്‌നേഹിക്കുന്ന കേരളത്തിലെ ജനങ്ങള്‍ വിഷയത്തിലിടപെടുന്നതിനു മുന്‍പ് പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ മന്ത്രി എ.കെ.ബാലന് അടക്കമുള്ളവര്‍ക്ക് അമ്മയുടെ ഭാഗത്തുനിന്നു കത്തു നല്‍കിയതാണ്.

പ്രതിസന്ധിക്കു സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top