പി എസ് ശ്രീധരന്‍ പിള്ളയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ്

ആലപ്പുഴ: ശബരിമല കേന്ദ്രീകരിച്ച് രാഷ്ട്രീയലാഭത്തിനായി ഗൂഢാലോചന നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യുവമോര്‍ച്ച യോഗത്തില്‍ ശ്രീധരന്‍പിള്ള നടത്തിയ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്കെതിരായ ഗൂഢാലോചനയാണ്.

സുപ്രീം കോടതി വിധിയെ അട്ടിമറിച്ച് നട അടയ്ക്കുമെന്ന് തന്ത്രി പ്രഖ്യാപിച്ചത് തന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ബിജെപി അധ്യക്ഷന്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഈ ഗൂഢാലോചനയ്ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഐ എന്‍.എല്‍ ഭാരവാഹികള്‍ പറഞ്ഞു.സംസ്ഥാനത്ത് വര്‍ഗ്ഗീയകലാപം ഉണ്ടാക്കി രാഷ്ട്രീയലാഭം കൊയ്യാനുള്ള ഉദ്ദേശമാണ് അദ്ദേഹം പ്രസംഗത്തിലൂടെ വെളിപ്പെടുത്തുന്നത്. നിഷ്‌കളങ്കരായ മുഴുവന്‍ ഭക്തരും മതേതരവിശ്വാസികളും രാഷ്ട്രീയഗൂഢാലോചന തിരിച്ചറിഞ്ഞ് പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്ന് ഐഎന്‍എല്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Top