ഇൻകൽ എംഡി എംപി ദിനേഷ് ഐപിഎസിനെ സർക്കാർ പുറത്താക്കി

തിരുവനന്തപുരം: ഇൻകൽ എംഡി എംപി ദിനേഷ് ഐപിഎസിനെ സർക്കാർ പുറത്താക്കി. ഡയറക്ടർ ബോർഡിന്റെ പരാതിയിലാണ് സർക്കാർ നടപടി. ദിനേഷിനെ ഇൻകൽ എംഡിയായി സർക്കാർ നിയമിച്ചത് മൂന്ന് മാസം മുമ്പായിരുന്നു. ഇന്നലെ രാത്രിയാണ് എംഡിയെ പുറത്താക്കി ഉത്തരവിറക്കിയത്. ബിപിസിഎൽ മുൻ ചീഫ് ജനറൽ മാനേജർ മോഹൻലാലിന് സർക്കാർ പകരം ചുമതല നൽകി. ഒരു വർഷത്തിനിടയിൽ ഇൻകലിൽ നിയമിതനാകുന്ന നാലാമത്തെ എംഡിയാണ് മോഹൻലാൽ.

Top