പരുക്ക്: നടരാജൻ ഐപിഎല്ലിൽ നിന്ന് പുറത്തായെന്ന് റിപ്പോർട്ട്

ൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇന്ത്യൻ താരം ടി നടരാജൻ ഐപിഎല്ലിൽ നിന്ന് പുറത്തായെന്ന് റിപ്പോർട്ട്. കാൽമുട്ടിനേറ്റ പരുക്കാണ് താരത്തിനു തിരിച്ചടി ആയിരിക്കുന്നത്. ഈ സീസണിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് നടരാജൻ സൺറൈസേഴ്സിനായി കളിച്ചത്. അവസാന രണ്ട് മത്സരങ്ങളിൽ തമിഴ്നാട് പേസർ കളിച്ചിരുന്നില്ല.

ആകെ നാല് മത്സരങ്ങളാണ് സൺറൈസേഴ്സ് ഇതുവരെ കളിച്ചിരിക്കുന്നത്. പഞ്ചാബ് കിംഗ്സിനെതിരെ കളിച്ച അവസാന മത്സരത്തിൽ മാത്രമാണ് അവർ വിജയിച്ചത്. മത്സരത്തിൽ 9 വിക്കറ്റിന് വിജയിച്ചതിനു ശേഷം ക്യാപ്റ്റൻ ഡേവിഡ് വാർണർ നടരാജന്റെ പരുക്കിനെപ്പറ്റി വെളിപ്പെടുത്തിയിരുന്നു.

സ്കാൻ ചെയ്യാൻ പോവുകയാണെങ്കിൽ ഏഴ് ദിവസം ക്വാറന്റീൻ ഇരിക്കേണ്ടി വരുമെന്നും നിലവിൽ നടരാജനെ നിരീക്ഷിക്കുകയാണെന്നും വാർണർ അറിയിച്ചിരുന്നു.

Top