ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് പരുക്ക്

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് പരുക്ക്. ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റ ഇഷാന്തിന് ഐപിഎല്‍ സീസണ്‍ നഷ്ടമാവുമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചു.

ഇത് രണ്ടാമത്തെ താരത്തെയാണ് ഡല്‍ഹിക്ക് സീസണില്‍ പരുക്ക് മൂലം നഷ്ടമാവുന്നത്. നേരത്തെ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയും പരുക്കേറ്റ് പുറത്തായിരുന്നു. പരുക്കേറ്റതു മൂലം വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മത്സരം കളിച്ചിരുന്നില്ല. ഒരാഴ്ചത്തെ വിശ്രമമാണ് ഋഷഭ് പന്തിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Top