ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ നിന്ന് ഇന്ത്യന്‍ താരങ്ങൾ പിന്മാറുന്നു ; വില്ലനായത് പരുക്ക്

ന്യൂഡൽഹി : ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യക്ക് വൻ തിരിച്ചടി. ഇന്ത്യന്‍ താരങ്ങൾ പരുക്ക് മൂലം മത്സരത്തിൽ നിന്ന് പിന്മാറുന്നുവെന്നതാണ് ഇന്ത്യയ്ക്ക്‌ തിരിച്ചടിയാകുന്നത്.

ശ്രീകാന്ത് കിഡംബി മത്സരിക്കുകയില്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ താരങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുന്നു എന്ന വാര്‍ത്തയാണ് ലഭിക്കുന്നത്.

പുരുഷ സിംഗിള്‍സില്‍ ദേശീയ ചാമ്പ്യന്‍ എച്ച് പ്രണോയയും, സൗരഭ് വര്‍മ്മയും മാത്രമാകും ഇന്ത്യന്‍ പ്രതിനിധികള്‍.

പാരുപള്ളി കശ്യപ്, ക്വാളിഫയറില്‍ നിന്നും സായി പ്രണീത്, അജയ് ജയറാം, സമീര്‍ വര്‍മ്മ എന്നിവര്‍ മെയിന്‍ ഡ്രോയില്‍ നിന്നും പിന്മാറുകയാണുണ്ടായത്.

മിക്സഡ് ഡബിള്‍സില്‍ പ്രണവ് ജെറി ചോപ്ര-സിക്കി റെഡ്ഢി സഖ്യവും പിന്മാറി. ചോപ്രയ്ക്ക് ദേശീയ ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ പരുക്ക് ഉണ്ടയതിനാലാണ് പിന്മാറ്റം.

Top