പരിക്കേറ്റ പുലിയുടെ ചിത്രമെടുക്കാന്‍ നോക്കി: ഒടുവില്‍ സംഭവിച്ചത് !

ബംഗാള്‍:പശ്ചിമ ബംഗാളില്‍ കാറിടിച്ച് പരുക്കേറ്റ പുലിയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചയാളെ പുലി ആക്രമിച്ചു. അലിപുര്‍ദ്വാറിലാണ് സംഭവം.

ഡാല്‍ഗാവോണ്‍ വനത്തിനു സമീപമുള്ള ഹൈവേയിലാണ് പുലിയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. പരിക്കേറ്റ് കിടക്കുന്ന പുലിയുടെ അടുത്ത് ചെന്നായിരുന്നു ഇയാളുടെ ഫോട്ടോ സാഹസികത. ചുറ്റും പുലിയെ കാണാന്‍ നാട്ടുകാരും കൂടിനില്‍ക്കുന്നതായും എ.എന്‍.ഐ പുറത്ത് വിട്ട വീഡിയോയില്‍ ഉണ്ട്.

ഫോട്ടോ എടുക്കുന്നതിനിടയിലാണ് പുലി ചിത്രങ്ങൾ പകർത്തുകയായിരുന്ന മനുഷ്യനെ ആക്രമിച്ചത്. ആക്രമണത്തില്‍ യുവാവിന് ചെറിയ തോതില്‍ പരിക്കേറ്റു. പുലി ചാടുന്ന നേരം ചുറ്റുമുള്ളവരെല്ലം ഓടുന്നതും വീഡിയോയില്‍ കാണാം. അതേസമയം പുള്ളിപ്പുലിയെ പിന്നീട് ജൽദാപരാ നാഷണൽ പാർക്ക് അധികൃതർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുമ്പോൾ വനത്തിൽ തുറന്നു വിടാനാണ് തീരുമാനം.

Top